---
title: "ഇഎസ്എ കൊട്ടിയൂർ ജനതയുടെ ആശങ്കകൾ പരിഹരിക്കണം; ജനവാസ മേഖലകളും കൃഷിഭൂമികളും ഒഴിവാക്കണമെന്ന് ആവശ്യം"
english_title: "ESA Kottyoor Residents Concerns Panchayat Seeks Exclusion Of Residential Farmland Areas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383199/esa-kottyoor-concerns-exclude-residential-farmland-panchayat-memorandum-ministers-17092026`"
published_at: "2026-09-18T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac7cd75f775_1000297642.jpg"
keywords: ["Kottiyoor", "Panchayathu", "Memmorandam"]
---

# ഇഎസ്എ കൊട്ടിയൂർ ജനതയുടെ ആശങ്കകൾ പരിഹരിക്കണം; ജനവാസ മേഖലകളും കൃഷിഭൂമികളും ഒഴിവാക്കണമെന്ന് ആവശ്യം

> **Lead Summary:** **കൊട്ടിയൂർ**: പരിസ്ഥിതി ലോല പ്രദേശം ഇഎസ്എ സംബന്ധിച്ച് കൊട്ടിയൂർ ജനതയ്ക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്നും ജനവാസ മേഖലകളെയും കൃഷിഭൂമികളെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തി വിവിധ മന്ത്രിമാർക്ക് നിവേദനം നൽകി. മുഖ്യമന്ത്രി വി. ഡി. സതീശൻ, വനം മന്ത്രി ഷിബു ബേബി ജോൺ, റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, പരിസ്ഥിതി മന്ത്രി അഡ്വ. സണ്ണി ജോസഫ് എന്നിവരെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

## Article Content

**കൊട്ടിയൂർ**: പരിസ്ഥിതി ലോല പ്രദേശം ഇഎസ്എ സംബന്ധിച്ച് കൊട്ടിയൂർ ജനതയ്ക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്നും ജനവാസ മേഖലകളെയും കൃഷിഭൂമികളെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തി വിവിധ മന്ത്രിമാർക്ക് നിവേദനം നൽകി. മുഖ്യമന്ത്രി വി. ഡി. സതീശൻ, വനം മന്ത്രി ഷിബു ബേബി ജോൺ, റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, പരിസ്ഥിതി മന്ത്രി അഡ്വ. സണ്ണി ജോസഫ് എന്നിവരെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിനും നിവേദനം കൈമാറി. കൊട്ടിയൂർ ജനതയുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കുമെന്നും ജനവാസ പ്രദേശങ്ങളും കൃഷിഭൂമികളും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിമാർ ഉറപ്പ് നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഇഎസ്എ നിർണയവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾക്ക് പരിഹാരം കാണുന്നതിനും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383199/esa-kottyoor-concerns-exclude-residential-farmland-panchayat-memorandum-ministers-17092026`)